മഹീന്ദ്ര XUV700 എത്തി | Mahindra XUV700 is here

Mahindra XUV700

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമിട്ട് മഹീന്ദ്രയുടെ ഫ്ളാഗ്ഷിപ്പ് എസ്.യു.വി. മോഡലായ എക്സ്.യു.വി.700 ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ ശ്രേണിയിൽ തന്നെ ആദ്യമായി നൽകുന്ന ഫീച്ചറുകളുടെ അകമ്പടിയിൽ എത്തിയിട്ടുള്ള ഈ വാഹനം വിലയിൽ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളിൽ എത്തിയിട്ടുള്ള ഈ എസ്.യു.വിയുടെ ആദ്യ മൂന്ന് വേരിയന്റുകൾക്ക് 11.99 ലക്ഷം രൂപ മുതൽ 14.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. ഉയർന്ന വേരിയന്റിന്റെ വില വൈകാതെ പ്രഖ്യാപിക്കും.മഹീന്ദ്രയുടെ പുതിയ ബ്രാന്റ് ലോഗോയിൽ ആദ്യമായി പുറത്തിറങ്ങിയ മോഡൽ എന്ന പ്രത്യേകതയും ഇനി XUV700-ന് സ്വന്തമാണ്. കഴിഞ്ഞ ദിവസം ആഗോളതലത്തിൽ പ്രദർശിപ്പിച്ച ഈ വാഹനം ഉത്സവ സീസണിന്റെ ഭാഗമായി ഒക്ടോബറിൽ വിപണിയിൽ എത്തിയേക്കുമെന്നാണ് സൂചനകൾ. മഹീന്ദ്രയുടെ എക്സ്.യു.വി.500 എന്ന എസ്.യു.വിയുടെ പകരക്കാരനായാണ് പുതിയ മോഡൽ എത്തിച്ചിട്ടുള്ളത്. നിലവിൽ എക്സ്.യു.വി. 300 എന്ന പേരിൽ നിരത്തുകളിൽ എത്തുന്ന മോഡലിന്റെ നാമം എക്സ്.യു.വി.500 ആയേക്കുമെന്നും സൂചനയുണ്ട്.

Mahindra XUV700 launched in India! Prices are out..Variants & Prices:MX Petrol – Rs 11.99 lakhMX Diesel – Rs 12.49 lakhAX3 Petrol – Rs 13.99 lakhAX5 Petrol – Rs 14.99 lakhPrices of the top-spec AX7 variant re yet to be revealed!#MahindraXUV700

Share Post

More Posts

Bridal Stories