തലസ്ഥാനനഗരിയുടെ മതിലുകൾ മനോഹരമാകുന്നു… ആർട്ടീരിയ പുരോഗമിക്കുന്നു | Arteria add colours to Capital city walls

തിരുവനന്തപുരം നഗരത്തിലെ മതിലുകൾ അതിമനോഹരമാകുന്നു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലുള്ള ആർട്ടീരിയ പദ്ധതിയുടെ മൂന്നാംഘട്ടം പുരോഗമിക്കുകയാണ്‌. പാളയം അടിപ്പാതയുടെ മതിലിൽ ചിത്രരചന പുരോഗമിക്കുന്നു. ഇതിനുപുറമെ കുഴിവിള, ആക്കുളം ബൈപാസ്‌, സെന്റ്‌ ജോസഫ്‌സ്‌ സ്‌കൂൾ മതിൽ, മ്യൂസിയം മതിൽ എന്നിവിടെയും ചിത്രം വരയ്‌ക്കുന്നുണ്ട്‌. 19 കലാകാരന്മാർ ആണ്‌ പദ്ധതിയുടെ ഭാഗമാകുന്നത്‌.
ബാംഗ്ലൂരിൽ നിന്നുമുള്ള ആർട്ടിസ്റ്റ് അൻപു വർക്കിയാണ് പാളയം അടിപ്പാതയിൽ വരയ്‌ക്കുന്നത്‌. പി എസ്‌ ജലജ, കെ പി അജയ്‌, അർജുൻ പനയൽ, അഖിൽ വിനോദ്‌, സി രമിത്‌, കെ എസ്‌ രതീഷ്‌കുമാർ, കെ സജിത്‌, ടി എസ്‌ ററഫിൻ, തുഷാര ബാലകൃഷ്‌ണൻ, വി സി വിവേക്‌, സംഗീത്‌ സിദ്ധാർഥ്‌, അൻസാർ മംഗലത്തോപ്പ്‌, അനു റെൻസി ഫ്രാൻസിസ്‌, ഷൈൻ വരമ്പിലൻ, അലിന ഇഫ്‌തികർ, ബബിത കടന്നപ്പള്ളി, വിഷ്‌ണു എൻ വിനോദ്‌, സി എസ്‌ വിനോദ്‌ എന്നിവരാണ്‌ മറ്റു ചിത്രകാരന്മാർ.

തലസ്ഥാന നഗരത്തിൽ നടപ്പാക്കിയ ചുവർ ചിത്ര പദ്ധതിയായ ആർട്ടീരിയ മറ്റു ജില്ലകളിലേക്കും വ്യാപിക്കുന്നത് പരിഗണനയിൽ ആണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Arteria has been seeing the conversion of walls and fences of public, private, and cooperative entities into canvases of creativity. Arteria, a project for beautification of city walls with artwork, is set to be implemented across all 14 districts.

Share Post

More Posts

Bridal Stories