പൂമ്പാറ്റകളുടെ മനോഹര കാഴ്ച ഒരുക്കി ഈസ്റ്റ്ഹിലിലെ കൃഷ്ണമേനോൻ മ്യൂസിയം ആൻഡ് ഗ്യാലറി. മ്യൂസിയം കോമ്പൗണ്ടിലെ 50 സെന്റ് സ്ഥലമാണ് പൂമ്പാറ്റകൾക്കായി മാറ്റിവെച്ചിരിക്കുന്നത്. പൂമ്പാറ്റകളെ ആകർഷിക്കാനായി പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്.പൂമ്പാറ്റകൾക്ക് മുട്ടയിട്ടുവിരിയാവുന്ന തരത്തിലുള്ള ചെടികളും തേൻകുടിക്കാൻകഴിയുന്ന പൂച്ചെടികളും കുറ്റിച്ചെടികളും ഉദ്യാനത്തിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഓയിസ്ക ഇൻർനാഷണൽ കാലിക്കറ്റ് വുമൺ ചാപ്റ്റേഴ്സിന്റെ സഹകരണത്തോടയാണ് ഉദ്യാനം പരിപാലിക്കുന്നത്. മുതിർന്നവർക്ക് 10 രൂപയും കുട്ടികൾക്ക് അഞ്ചുരൂപയുമാണ് മ്യൂസിയത്തിലേക്കുള്ള പ്രവേശനഫീസ്.