ഇന്ത്യയൊട്ടാകെയുള്ള ആരോഗ്യ പ്രവർത്തകർക്കുള്ള സമർപ്പണം… ഗാനചിത്രം “ഇള” പ്രകാശനം ചെയ്തു…

“ശലഭ ഹൃദയമേ… ” എന്ന് തുടങ്ങുന്ന “ഇള” മുഖ്യമന്തി ശ്രീ പിണറായി വിജയൻ പ്രകാശനം ചെയ്തു. ഇന്ത്യയൊട്ടാകെയുള്ള ആരോഗ്യ പ്രവർത്തകർക്കുള്ള സമർപ്പണമാണ് ഈ ഗാനചിത്രം. ഗാനരചയിതാവായ ബി കെ ഹരിനാരായണൻ സംവിധായകനുമാവുകയാണ് “ഇള”യിലൂടെ. ഇളയായി അപർണ ബലമുരളിയും, പ്രശസ്ത സംഗീത സംവിധായകൻ ബിജിബാൽ ഇളയുടെ സഹോദരനായും, ഹരിനാരായണൻ “മനു” എന്ന പ്രധാന കഥാപാത്രമായും ആസ്വാദകമനസ്സിൽ സ്ഥാനം പിടിക്കുന്നു.

കോവിഡ് ചികിത്സയ്ക്കായി അഹോരാത്രം പണിയെടുത്ത് ജീവിക്കാൻ മറന്നുപോയ, ജീവൻ പൊലിഞ്ഞു പോയ ആയിരങ്ങളുണ്ട്…
ഡോക്ടർമാർ, നഴ്‌സുമാർ, ലാബ് ടെക്നീഷ്യൻമാർ, ഫാർമസിസ്റ്റുകൾ, ക്ളീനിംഗ് സ്റ്റാഫുകൾ മറ്റ് ആരോഗ്യപ്രവർത്തകർ, പോലീസുകാർ, ഡ്രൈവർമാർ, മാധ്യമപ്രവർത്തകർ, അധികാരികൾ, സന്നദ്ധസംഘടനാ പ്രവർത്തകർ… അങ്ങനെ അങ്ങനെ എത്രയോപേർ… അവർക്കുള്ള സമർപ്പണമാണ് “ഇള”. മിഥുൻ ജയരാജിന്റെ ഈണത്തിൽ സിതാര കൃഷ്‌ണകുമാർ പാടിയിരിക്കുന്നു.

Share Post

More Posts

Bridal Stories