ഇത് മിന്നും… മിന്നല്‍ മുരളി Netflix റിലീസിന് | Minnal Murali striking soon on Netflix.

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് പ്രധാനവേഷത്തിലെത്തുന്ന ചിത്രം മിന്നല്‍ മുരളി ഒടിടി റിലീസിന്. നെറ്റ്ഫ്‌ലിക്‌സിലൂടെയാകും ചിത്രം പ്രദര്‍ശനത്തിനെത്തുക. റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.

വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ആക്ഷന്‍ ചിത്രം മിന്നല്‍ മുരളി നിര്‍മ്മിച്ചിരിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു. ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണ് മിന്നല്‍ മുരളി.

തുടക്കം മുതല്‍ തന്നെ മിന്നല്‍ മുരളി എന്ന കഥാപാത്രത്തോട് തനിക്ക് ഒരടുപ്പം തോന്നിയിരുന്നുവെന്ന് ടൊവിനോ തോമസ് പറഞ്ഞു. കാഴ്ചക്കാര്‍ക്ക് വൈകാരിക തലത്തില്‍ സംവദിക്കാനും ബന്ധപ്പെടാനും കഴിയുന്ന ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിക്കാനാണ് മിന്നല്‍ മുരളിയിലൂടെ തങ്ങള്‍ ശ്രമിച്ചതെന്ന് സംവിധയകന്‍ ബേസില്‍ ജോസഫ്. ചിത്രം നെറ്റ്ഫ്‌ലിക്‌സ് പോലെയുള്ള ഒരു ലോകോത്തര പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതില്‍ സന്തോഷമെന്നും ബേസില്‍ ജോസഫ് പറഞ്ഞു.

Share Post

More Posts

Bridal Stories